COVID-19 Lockdown: Ayurveda Tips

Health in the time of Corona 05- Pachamaanga Juice

ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 05

പച്ചമാങ്ങാ ജ്യൂസ്

വേനൽകാലത്തു അമിതമായി വിയർക്കുന്നതിനാൽ ശരീരത്തിൽ ജലത്തിന്റെയും മറ്റു അവശ്യധാതുക്കളുടെയും ദൗർബല്യം ഉണ്ടാകുന്നു. ശരീരത്തെ തണുപ്പിക്കാനും പുതുജീവൻ നൽകുന്നതിനും വേണ്ടി ദാഹമില്ലെങ്കിൽ പോലും ഇടവേളകളിൽ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പഴച്ചാറുകൾ, സൂപ്പുകൾ, കരിക്കിൻ വെള്ളം, സംഭാരം, മോരിൻ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, നറുനീണ്ടി സർബത്, പനിനീർ, വെള്ളരിക്ക ജ്യൂസ്, നെല്ലിക്ക ജ്യൂസ് എന്നിവയെല്ലാം അവസ്ഥാനുസരണവും രോഗാനുസരണവും കുടിക്കാവുന്നതാണ്.  ഇപ്പോൾ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് പച്ചമാങ്ങ. അതുകൊണ്ടു വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ജ്യൂസ് പറയാം.

പാചകക്രമം

  1. പച്ചമാങ്ങ തൊലി കളഞ്ഞു മുറിച്ചു ചെറിയ കഷ്ണങ്ങളാക്കുക.
  2. ഒരു ചെറിയ കഷ്ണം ഇഞ്ചിയും ഒരു ചെറിയ പച്ചമുളക് അല്ലെങ്കിൽ അല്പം കുരുമുളകും ആവശ്യത്തിന് ഉപ്പ്‌ / പഞ്ചസാരയും ചേർത്ത് അല്പം വെള്ളവും ഒഴിച്ച് മിക്സിയിൽ അടിച്ചെടുക്കുക.
  3. ശേഷം ബാക്കി വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചു അരിച്ചുപയോഗിക്കാം.
  4. വേണമെങ്കിൽ  ഏലക്ക, മല്ലിയില, പുതിയിന ഇല എന്നിവ ചേർക്കാം.

ഗുണങ്ങൾ

  • അമിതവിയർപ്പ് മൂലമുണ്ടാകുന്ന ലവണങ്ങളുടെയും മിനറലുകളുടെയും കുറവ് നികത്തുന്നു.
  • സോഡിയം, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്‌, മഗ്നീഷ്യം മുതലായ മിനറലുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
  • വിശേഷിച്ചു അടങ്ങിയിട്ടുള്ള വൈറ്റമിൻ C രോഗപ്രതിരോധശേഷി കൂട്ടി പനി, ചുമ മുതലായ രോഗങ്ങളെ ചെറുക്കുന്നു.
  • ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ A കണ്ണിന്റെ ആരോഗ്യത്തിന് നന്നാണ്.
  • ധാരാളമായി അടങ്ങിയിട്ടുള്ള fibre അഥവാ നാരുകൾ ദഹനം സുഗമമാക്കുന്നു.


About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top